അഞ്ചുദിവസം മുമ്പ് മുറിഞ്ഞുവീണ മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റാതെ ദേശീയപാത അധികൃതര്‍; മൂടാടി ടൗണില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മുറിച്ചിട്ട മരക്കഷണങ്ങള്‍


മുടാടി: മൂടാടി ടൗണില്‍ അഞ്ചുദിവസം മുമ്പ് മുറിഞ്ഞുവീണ മരത്തിന്റെ ഭാഗങ്ങള്‍ ദേശീയപാതയ്ക്ക് അരികില്‍ നിന്ന് മാറ്റാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നു. മൂടാടി ഐ.ജി ആശുപത്രിയ്ക്ക് മുന്‍വശത്താണ് മരത്തിന്റെ ഭാഗങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.

വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ് ഈ മരക്കുറ്റികള്‍. മരക്കുറ്റികള്‍ ദേശീയപാതയ്ക്ക് അരികില്‍ നിന്നും നീക്കം ചെയ്യേണ്ടത് ദേശീയപാത അതോറിറ്റിയാണെന്നും ഇത് നീക്കം ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മരം മുറിഞ്ഞു വീണ സമയത്ത് പഞ്ചായത്തും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഇടപെട്ടാണ് മരംമുറിച്ചുമാറ്റി ഗതാഗത പുനസ്ഥാപിച്ചത്.