ഊരള്ളൂരിനുമുണ്ട് ചെണ്ടുമല്ലി കൃഷി വിജയിച്ച കഥ പറയാന്‍; പന്തലായനി ബ്ലോക്ക് അഗ്രോസെന്റര്‍ നട്ടുവളര്‍ത്തിയ പൂക്കള്‍ വിപണിയില്‍
അരിക്കുളം: ഓണത്തിന് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലികള്‍ തിരഞ്ഞ് ഊരള്ളൂരുകാര്‍ അധികം ദൂരെപോകേണ്ട, പറക്കുളങ്ങരയില്‍ വിരിഞ്ഞ പൂക്കള്‍ ഇന്ന് മുതല്‍ വിപണിയിലേക്ക് എത്തുകയാണ്.
അരിക്കുളം കൃഷിഭവന്റെ കീഴില്‍ പന്തലായനി ബ്ലോക്ക് അഗ്രോ സെന്ററാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഊരള്ളൂര്‍ പാറക്കുളങ്ങരയിലെ 85 സെന്റോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി ചെടികള്‍ വെച്ചുപിടിപ്പിച്ചത്. കൃഷിക്കായി വാങ്ങിച്ച തൈകള്‍ അല്പം വലുതായതിനാല്‍ ജൂണ്‍ അവസാനം നട്ടിട്ടും ഓണക്കാലമായപ്പോഴേക്കും ചെണ്ടുമല്ലികള്‍ പൂത്തു.
അഗ്രോ സര്‍വ്വീസ് സെന്ററിന്റെ സെക്രട്ടറി പ്രമീഷ് കെ.എമ്മിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചോളം തൊഴിലാളികളാണ് ചെണ്ടുമല്ലി കൃഷിയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തത്. ഇന്ന് മുതല്‍ ഊരള്ളൂര്‍ ടൗണില്‍ ചെണ്ടുമല്ലികള്‍ വിറ്റുതുടങ്ങും. ഓറഞ്ച് നിറമുള്ള പൂക്കളാണ് കൂടുതലായി കൃഷി ചെയ്തത്. അത്യാവശ്യത്തിന് മഞ്ഞപ്പൂക്കളുമുണ്ട്.
കൃഷിയുടെ വിളവെടുപ്പ് ഇന്ന് രാവിലെ കൃഷി ഓഫീസര്‍ അമൃത ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ എ.എസ്.സി പ്രസിജഡന്റ് ജെ.എന്‍ പ്രേംഭാസിന്‍, ഫൈസിലിറ്റെറ്റര്‍ ഇ.ബാലന്‍, കൃഷി അസിസ്റ്റന്റ് മധു, സി.വിനോദന്‍, കരുണ്‍ സിന്ധു കെ. എന്നിവര്‍ സംബന്ധിച്ചു.