മുഖ്യാതിഥിയായി പിന്നണി ഗായകന്‍ അജയ് ഗോപാല്‍; വാര്‍ഷികാഘോഷത്തില്‍ ഊരള്ളൂര്‍ എ.യു.പി സ്‌കൂള്‍


Advertisement

ഊരള്ളൂര്‍: ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും ജെ.എന്‍.പ്രേംഭാസിന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിന്നണിഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി.

Advertisement

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.അഭിനിഷ്, എം.പ്രകാശന്‍, എന്‍.വി.നജീഷ് കുമാര്‍, മെമ്പര്‍ സുജ മന്ദങ്കാവ്, മാനേജര്‍ കെ.പി.വീരാന്‍കുട്ടി ഹാജി എന്നിവര്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടന നടത്തി വര്‍ക്കുള്ള ഉപഹാരം നല്‍കി. വി.ബഷീര്‍, ടി.കെ .ശശി, കെ.എം.മുരളീധരന്‍, ടി.എം.രാജന്‍, സി.നാസര്‍, മുഹമ്മദലി, പി.ദാമോദരന്‍ കെ.കെ. ബുഷ്‌റ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.ഷാജിത് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ബി.എന്‍.ജിഷ. നന്ദിയും പറഞ്ഞു.

Advertisement
Advertisement