ലഹരിക്കെതിരെ ഒറ്റക്കെട്ടായി; കൊയിലാണ്ടിയില്‍ ലഹരി വിരുദ്ധ ജനകീയ വേദിയുടെ ബോധവല്‍ക്കരണ ഒപ്പ് ശേഖരണ ക്യാമ്പയിന്‍


കൊയിലാണ്ടി: ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനായി കൊയിലാണ്ടി ലഹരി വിരുദ്ധ ജനകീയ വേദി ബോധവല്‍ക്കരണ ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി കൊയിലാണ്ടി എസ്.ഐ ശൈലേഷ് ഉദ്ഘാടനം ചെയ്തു.

ഒക്ടാബര്‍ 30 മുതല്‍ നവമ്പര്‍ 30 വരെയുള്ള കാലയളവില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി കേരളത്തെ ലഹരിയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയില്‍ 25000 പേരുടെ ഒപ്പ് ശേഖരണമാണ് നടത്തുക. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ ഒപ്പ് ശേഖരണം, ലഘുലേഖ വിതരണം, സന്ദേശ പ്രചാരണം, കൊളാഷ് പ്രദര്‍ശനം വിദ്യാര്‍ത്ഥി റാലി, വളണ്ടിയര്‍ വിംഗ് രൂപീകരണം സോഷ്യല്‍ മീഡിയാ പ്രചാരണം എന്നിവ സംഘടിപ്പിക്കുന്നതാണ്.

ലഹരി വിരുദ്ധ വേദി ചെയര്‍മാന്‍ വി.പി. ഇബ്രാഹിംക്കുട്ടി അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഫൈസി നിലമ്പൂര്‍, പി. രത്‌ന വല്ലിടീച്ചര്‍, എ .അസീസ്, മുജീബ് റഹ്‌മാന്‍ സഖാഫി, വി.കെ ദാമോദരന്‍, നൗഫല്‍ സറാമ്പി, എ.സക്കീറലി, വി.കെ അബ്ദുള്ള, അമീര്‍ കൊയിലാണ്ടി, ഹമീദ് പുതുക്കുട്ടി എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ കൊല്ലം സ്വാഗതവും മുജീബ് അലി നന്ദിയും പറഞ്ഞു.