താമരശ്ശേരി ചുരത്തിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; ഒരാഴ്ചത്തെ പഴക്കം


കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം.

അഴുകിയ നിലയിലുള്ള മൃതദേഹം പുരുഷന്റേതാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.