‘പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പിയ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അഭിമാനമായി എക്കാലവും സ്മരിക്കപ്പെടും’; അരിക്കുളത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനം


അരിക്കുളം: അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ വികസന നായകനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. കുരുടിമുക്കില്‍ നടന്ന യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.

കെ. അഷറഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ച ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിംഗ്. പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പിയ അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അഭിമാനമായി എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രമേയം വ്യക്തമാക്കി.

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി, എ.സി ബാലകൃഷ്ണന്‍, ഇ. രാജന്‍, സനില്‍ കുമാര്‍ അരിക്കുളം, വി.പി അശോകന്‍, അനില്‍കുമാര്‍ അരിക്കുളം, ടി.പി അബ്ദുള്‍ റഹ്‌മാന്‍, ബിനി മഠത്തില്‍, പത്മനാഭന്‍ പുതിയെടുത്ത്, ശ്രീധരന്‍ കണ്ണമ്പത്ത് എന്നിവര്‍ സംസാരിച്ചു.