‘ലഹരിയുടെ ദൂഷ്യഫലങ്ങളറിഞ്ഞ് ലഹരിയ്‌ക്കെതിരെ പൊരുതാം” വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ച് ഉണര്‍വ്വ് പുളിയഞ്ചേരി


കൊയിലാണ്ടി: ലഹരിയുടെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി ലഹരിയ്‌ക്കെതിരെ പൊരുതാന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി ഉണര്‍വ്വ് പുളിയഞ്ചേരി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സാബു കീഴരിയൂരാണ് ലഹരിവിരുദ്ധ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും എല്‍.എസ്.എസ് ജേതാവിനെയും ഹിന്ദിയില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ വിദ്യാര്‍ഥിയെയും ചടങ്ങില്‍ അനുമോദിച്ചു. ചടങ്ങ് മുന്‍ എം.എല്‍.എ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ  എൻ സുനിൽകുമാർ സമ്മാന വിതരണം നടത്തി.

1971ല്‍ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഓണററി നായിക് സുബേദാര്‍ നെല്ലൂളി കൃഷ്‌ണേട്ടനെയും കച്ചവട തിരക്കിനിടയിലും പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളയിച്ച സുനില്‍ കുമാറിനെയും ചടങ്ങില്‍ ആദരിച്ചു. ബാലന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി.കെ അശോകന്‍ സ്വാഗതം പറഞ്ഞു.

Summary: unarv puliyenchery conducts class against drugs