‘പ്രതിഭാസംഗമം’ ; വിവിധ പരീക്ഷകളില്‍ വിജയിച്ച ഉള്ളിയേരി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് ഉള്ളിയേരി സര്‍വ്വീസ് സഹകരണ ബാങ്ക്


ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്ത് പരിധിയിലെ വിവിധ പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് ഉള്ളിയേരി സര്‍വ്വീസ് സഹകരണ ബാങ്ക്. ഗ്രേഡ് മാനദണ്ഡമാക്കാതെ എസ്.എസ്.എല്‍ .സി, പ്ലസ്ടു വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

പ്രതിഭാസംഗമം കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി.കെ. വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ ജനപ്രതിനിധികളും ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ‘ വിദ്യാഭ്യാസവും സാമൂഹ്യ പ്രതിബദ്ധതയും’ എന്ന വിഷയത്തില്‍ എന്‍.എസ്.എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ ഫൈസല്‍. എം.കെ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, വൈ: പ്രസിഡണ്ട് എന്‍.എം ബാലരാമന്‍, ബ്ലോക് പഞ്ചായത്തംഗം ഷാജി പാറയ്ക്കല്‍, വാര്‍ഡ് മെമ്പര്‍ ഗീത, സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍, ദിവാകരന്‍ ഉള്ളിയേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി മോണ്‍സി വര്‍ഗീസ് സ്വാഗതവും ബാബുരാജ് കുന്നത്തറ നന്ദിയും പറഞ്ഞു.