വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ഉള്ളിയേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നാളെ ഉപതെരഞ്ഞെടുപ്പ്
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. നിലവിലുണ്ടായിരുന്ന സി.പിഎംന്റെ മെമ്പര്‍ ഷിനി കക്കട്ടില്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് മൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്. ഉള്ളിയേരി എ.യു.പി സ്‌കൂളാണ് പോളിംങ് സ്‌റ്റേഷന്‍. അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ശ്രീജ ഹരിദാസന്‍ (സിപിഎം), റംലാ ഗഫൂര്‍ (കോണ്‍ഗ്രസ്), ശോഭ രാജന്‍ (ബിജെപി), റംലാ മുസ്തഫ, റംലാ മുഹമ്മദ് കോയ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) തുടങ്ങിയവരാണ് മത്സരാര്‍ത്ഥികള്‍. വോട്ടെണ്ണല്‍ 31 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കും.
രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ടർമാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിനു പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തത് കൊണ്ടാണീ മാറ്റം.