ഉജ്ജ്വലം മലബാർ; പതിനേഴിൽ പതിനേഴു സീറ്റും നേടി മൂടാടി മലബാർ കോളേജിൽ ചരിത്ര വിജയവുമായി യു.ഡി.എസ്.എഫ്


മൂടാടി: ചരിത്ര വിജയത്തിന്റെ ആഘോഷമാണ് മൂടാടിയിൽ. മുഴുവൻ സീറ്റുകളും നേടി മൂടാടി മലബാർ കോളേജിൽ യു.ഡി.എസ്.എഫ് വിജയം കുറിച്ചു. പതിനേഴിൽ പതിനേഴു സീറ്റും നേടിയാണ് വിജയഗാഥ കുറിച്ചത്. കെ.എസ്.യു എം.എസ് .എഫ് സഖ്യം ഒന്നായി നിന്നാണ് സീറ്റുകൾ നേടിയത്.

ചെയർപേഴ്സൺ ഫാത്തിമ സഹാറ വൈസ് ചെയർപേഴ്സൺ നജിഹായും കോളേജിനെ നയിക്കും. ജനറൽ സെക്രട്ടറിയായി സമീൽ എൻ, ജോയിൻ സെക്രട്ടറിയായി റിഫ ഫാത്തിമ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

യു.യു.സിമാരായി മുഫീദ് ടി.എ, നബീഹ് അഹമ്മദ് എന്നിവരും എഡിറ്ററായി റോഷനും, ഫൈൻ ആർട്സ്‌ സെക്രട്ടറിയായി ആയിഷ ബീവിയും ജനറൽ സ്പോർട്സ് ക്യാപ്റ്റൻ ആയി ആദിത്യൻ കിരൺ കുമാറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റു സീറ്റുകളിലേക്കും യു.ഡി.എസ്.എഫ് വിജയിച്ചു.