അപേക്ഷകർക്ക് ഇനി പ്രിൻ്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല; സംസ്ഥാനത്ത് ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ്ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്തും സൂക്ഷിക്കാം. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം. ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡി.വൈ.ഡി.എല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ലൈസന്‍സ് പാസായവര്‍ക്ക് പ്രിന്റഡ് ലൈസന്‍സ് കിട്ടുന്നതടക്കം കാലതാമസം നേരിട്ടിരുന്നു. ഈ പ്രശ്നം കൂടി പരിഹരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പല ഇലക്ട്രിക് വാഹനങ്ങളിലും സ്ക്രീൻ അധിഷ്ഠിത ഡോക്യുമെന്റ് ഡിസ്പ്ലേ സംവിധാനം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. അവ ഡിജിറ്റല്‍ ലൈസൻസുകള്‍ പ്രദർശിപ്പിക്കാനും ഉപയോഗിക്കാം. ഡിജിലോക്കർ ഓപ്ഷൻ ഉപയോഗപ്പെടുത്താൻ എം.വി.ഡി അപേക്ഷകരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. Summary: Applicants will no longer receive a printed driver’s license; Digital driving license system has been implemented in the state