മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചപ്പോള്‍ 20ാം വാര്‍ഡിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം; ചേമഞ്ചേരി വികസന സെമിനാറില്‍ പ്രതിഷേധ ബാനറുയര്‍ത്തി ബഹിഷ്‌കരിച്ച് യു.ഡി.എഫ് പ്രതിനിധികള്‍
ചേമഞ്ചേരി: 2024-25 വര്‍ഷത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികള്‍ വാര്‍ഡടിസ്ഥാനത്തില്‍ വിഭജിച്ചപ്പോള്‍ ഇരുപതാം വാര്‍ഡിനെ മാത്രം ഒഴിവാക്കിയതില്‍ യു.ഡി.എഫ് പ്രതിഷേധം. വികസന സെമിനാറില്‍ യു.ഡി.എഫ് പ്രതിനിധികള്‍ പ്രതിഷേധ ബാനറുയര്‍ത്തി ബഹിഷ്‌കരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ബ്ലൂ ഫ്‌ലാഗ് പദവി ലഭിച്ച കാപ്പാട് ബീച്ചില്‍ എത്തിച്ചേരാന്‍ ഏറ്റവും എളുപ്പ വഴിയായി ആളുകള്‍ ഉപയോഗിക്കുന്ന പൂക്കാട് തുവ്വപ്പാറ റോഡിന് നേരത്തേ ഫണ്ട് വെച്ചത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇരുപതാം വാര്‍ഡിനെ മാത്രം ഒഴിവാക്കിയത്. 1, 20 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ബസ്സ് ഗതാഗതമുള്ള പഞ്ചായത്തിലെ ഒരു പ്രധാന റോഡായ പൂക്കാട് തുവ്വപ്പാറ റോഡിന് നേരത്തേ ഫണ്ടനുവദിച്ചതിന്റെ പേരില്‍ ഇരുപതാം വാര്‍ഡിനെ മാത്രം അവഗണിച്ചത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ ചൂണ്ടിക്കാട്ടി. സെമിനാറിന് മുന്‍പ് ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും യു.ഡി.എഫ് മെമ്പര്‍മാര്‍ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും പഞ്ചായത്തിനെ രേഖാമൂലം പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
ഇന്ന് പ്രതിഷേധ പരിപാടികള്‍ക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഹാരിസ്, മെമ്പര്‍മാരായ മമ്മദ് കോയ, വത്സല പുല്ലത്ത്, ഷെരീഫ് മാസ്റ്റര്‍, റസീന ഷാഫി, അബ്ദുള്ളക്കോയ വലിയാണ്ടി, രാജലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മാടഞ്ചേരി സത്യനാഥന്‍, അനസ് കാപ്പാട്, എംപി മൊയ്തീന്‍ കോയ, ഷബീര്‍ എളവനക്കണ്ടി, അനില്‍ പാണലില്‍, ആലിക്കോയ കണ്ണങ്കടവ് എ.ടി.ബിജു, സാദിക്ക് അവീര്‍, മോഹനന്‍ നമ്പാട്ട്, എ.ടി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.