നവകേരളസദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതില്‍ കൊയിലാണ്ടിയില്‍ യു.ഡി എഫ് പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: നവകേരള സദസ്സിനെതിരെ സംസ്ഥാനത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി യു.ഡി എഫ് കമ്മിറ്റി.
യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും അവരെ ആശുപത്രിയില്‍ എത്തിച്ച എല്‍ദോസ് കുന്നപ്പിള്ളി എം എല്‍.എ ഉല്‍പ്പെടെയുള്ള യു.ഡി എഫ് നേതാക്കളെ പോലീസും ഡി.വെ.എഫ്.ഐ പ്രവര്‍ത്തകരും ക്രൂരമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കൊയിലാണ്ടിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മഠത്തില്‍ അബ്ദുറഹ്‌മാന്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, കെ.ടി വിനോദന്‍, വി.ടി സുരേന്ദന്‍, റഷീദ് പുളിയഞ്ചേരി, കെ.എം നജീബ്, എ.അസീസ്, അലി കൊയിലാണ്ടി, ഇ.ടി. പത്മനാഭന്‍ അന്‍വര്‍ ഇയ്യഞ്ചേരി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.