‘പ്ലസ് വണ്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക’; പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് യു.ഡി.എഫ് കൂത്താളി പഞ്ചായത്ത് കമ്മറ്റി


പേരാമ്പ്ര: പ്ലസ് വണ്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമമം സംഘടിപ്പിച്ച് യു.ഡി.എഫ് കൂത്താളി പഞ്ചായത്ത് കമ്മറ്റി. പത്താതരം പാസ്സായവര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന ഫിഷറീസ്, സാംസകാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്ഥാവനയിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണെന്ന്
സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കാന്‍ തയ്യാറാകണമെന്ന് മുസലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി. എ.അസീസ് പറഞ്ഞു.

യു.ഡി.എഫ് കൂത്താളി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ രാജന്‍.കെ. പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജമാല്‍ മാസ്റ്റര്‍, പി.സി ഉബൈദ്,
ഷിജു പുല്ലിയോട്ട്, ഉമ്മര്‍ തണ്ടോറ, മുഹമ്മദ്‌ലാല്‍, യൂസഫ് മിഷാല്‍, ടി.പി ചന്ദ്രന്‍മാസ്റ്റര്‍, ടി. ി മഹിമ രാഘവന്‍ നായര്‍
പി.കെ ശ്രീധരന്‍, സുധി രണ്ടേ ആറ്, മോഹന്‍ദാസ് ഓണിയില്‍, ഇ.ടി സത്യന്‍ എന്നിവര്‍ സംസാരിച്ചു.