പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്‌


കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിണറായി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ ഭീകര നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

മഠത്തിൽ നാണു മാസ്റ്റർ, പി.രത്നവല്ലി, മഠത്തിൽ അബ്ദുറഹിമാൻ, വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, അൻവർ ഇയ്യഞ്ചേരി, കെ.പി വിനോദ്കുമാര്‍, രജീഷ് വെങ്ങളത്ത് കണ്ടി, തൻഹീർ കൊല്ലം, വി.പി പ്രമോദ്, ടി.അഷ്റഫ്, മനോജ് പയറ്റുവളപ്പിൽ, സുനിൽ വിയ്യൂർ, എ.എം ഹംസ, ടി.വി ഇസ്മായിൽ എന്നിവർ പങ്കെടുത്തു.