ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യു.വി.മാധവന് മൂടാടിയില്‍ സ്വീകരണം


നന്തി ബസാര്‍: ദളിത് ലീഗ് സംസ്ഥാന സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യു.വി മാധവന് മൂടാടി പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി സികരണം നല്‍കി. ചടങ്ങില്‍ പി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാട്ടില്‍ അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു.

സാലിം മുചുകുന്ന്, സി.കെ.അബൂബക്കര്‍, വര്‍ദ് അബ്ദുറഹ്‌മാന്‍, ഒ.കെ.കാസിം, ടി.നൗഷാദ്, യൂവി നൗഫല്‍, എ.വി റിയാസ്, ഫൈസല്‍ പുളിക്കൂല്‍, അബ്ദുള്‍ ഖാദര്‍, ഹമീദ്, സജീര്‍ പുറായില്‍, റഷീദ് മൊകേരി, മാലിക് കോടിക്കല്‍ പ്രസംഗിച്ചു.[mid]