ചാമ്പ്യന്മാരായി ജനസേവന സാൻറോസ് & മോസ്കോ കൊയിലാണ്ടി; യു രാജീവൻ മാസ്റ്റർ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിക്കാരെ ആവേശഭരിതരാക്കിയ യു രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി ജനസേവന സാൻറോസ് ആൻഡ് മോസ്കോ കൊയിലാണ്ടി. ഹണീഷ് ഡ്രൈവിംഗ് സ്കൂൾ കൊയിലാണ്ടി റണ്ണറപ്പ് ജേതാക്കളായി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് കാണികളെ ആവേശത്തിലാക്കിയ ഫുടിബോൾ ടൂർണ്ണമെന്റ് നടന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റ് സമാപനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
വിജയിച്ച ടീമിന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി നൽകുന്ന 100001 രൂപയും ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകുന്ന വിന്നേഴ്‌സ് ട്രോഫിയും ലഭിച്ചു. റണ്ണറപ്പായ ഹണീഷ് ഡ്രൈവിംഗ് സ്കൂൾ ടീമിന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സ്പോൺസർ ചെയ്യുന്ന 50001 രൂപയും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്പോണ്സർ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിയും ലഭിച്ചു.
ചെയ്തു. സ്വാഗത സംഘം ചെയർമാൻ അജയ് ബോസ്, ജനറൽ കൺവീനർ തൻഹീർ കൊല്ലം കെ പി സി സി ജനറൽ സെക്കട്ടറി അഡ്വ. പി.എം നിയാസ്, എൻ.എസ്.യു ജനറൽ സെക്ടറി കെ.എം അഭിജിത്ത്, എം ധനീഷ് ലാൽ, വി.പി ദുൽഖിഫിൽ, വി വി സുധാകരൻ, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, ഷഫീർ കാഞ്ഞിരോളി, റംഷി കാപ്പാട്, ഏ.കെ ജാനിബ് , ഇ.കെ ശീതൾ രാജ്, ജറിൽ ബോസ്, ഷഫീർ എളവനക്കണ്ടി, അഭിനവ് കണക്കഗ്ഗേരി, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റു വളപ്പിൽ റാഷിദ് മുത്താമ്പി, ദൃശ്യ എന്നിവർ പങ്കടുത്തു.
Summary: u rajeevan master memmorial football tournment concluded