‘കേരളത്തില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര ശക്തമെന്ന് പ്രവീണ്‍ കുമാര്‍’; കൊയിലാണ്ടി മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് യു..ഡി.എഫ്


കൊയിലാണ്ടി: സി.എ.എ വിഷയത്തില്‍ മുഖ്യമന്ത്രി പറയുന്നത് നുണയാണന്നും ഇ.പി ജയരാജന്റെയും ബി.ജെ.പി നേതാക്കളുടെയും കൂടെ കേരളത്തില്‍ സി.പി.എം -ആര്‍.എസ്.എസ് അന്തര്‍ധാര ശക്തമാണന്നും ഡി.സി.സി പ്രസിഡന്റ് അഡ്വക്കറ്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

വടകര പാര്‍ലമെന്റ് സ്ഥാനാത്ഥി ഷാഫി പറമ്പിലിന്റെ കൊയിലാണ്ടി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. മടത്തില്‍ നാണു, വി.പി ഭാസ്‌ക്കരന്‍, മടത്തില്‍ അബ്ദു റഹ്‌മാന്‍, മുരളി തോറോത്ത്, വി .പി ഇബ്രാഹിം കുട്ടി, രജീഷ് വെങ്ങളത്ത് കണ്ടി, റഷീദ് പുളിയഞ്ചേരി, കരുണന്‍ കോയച്ചാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ അന്‍വര്‍ ഇയ്യഞ്ചേരി , കെ.പി.വിനോദ് കുമാര്‍ (കണ്‍വീനര്‍) അരുണ്‍ മണമല്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹിയായി തെരഞ്ഞെടുപ്പ് സമിതിയും രൂപീകരിച്ചു.