ബ്ലാക്ക്‌സണ്‍ തിരുവോടും ജ്ഞാനോദയം ചെറിയമങ്ങാടും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും; എ.കെ.ജി ഫുട്‌ബോള്‍ മേളയില്‍ ഇന്ന് രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങള്‍
കൊയിലാണ്ടി: എ.കെ.ജി ഫുട്‌ബോള്‍ മേളയില്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടം. പ്രധാന ടൂര്‍ണമെന്റിലും അണ്ടര്‍ പതിനേഴ് മത്സരങ്ങളിലുമായി രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങളാണ് ഇന്നുള്ളത്.
പ്രധാന ടൂര്‍ണമെന്റില്‍ ബ്ലാക്ക്‌സണ്‍ തിരുവോടും ജ്ഞാനോദയം ചെറിയമങ്ങാടും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ബ്ലാക്ക്‌സണ്‍ തിരുവോട് 1-0 ത്തിന് നേതാജി എഫ്.സി കൊയിലാണ്ടിയെയും ജ്ഞാനോദയം ചെറിയമങ്ങാട് 1-0 ത്തിന് ഓസ്‌കാര്‍ എളേറ്റിലിനെയും പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ എത്തിയത്.
അണ്ടര്‍ പതിനേഴ് സെമിഫൈനല്‍ പോരാട്ടത്തില്‍ ബെയ്‌സ് കൊയിലാണ്ടിയും എകം ഓമശ്ശേരിയും തമ്മില്‍ ഏറ്റുമുട്ടും. വൈകുന്നേരം ആറുമണിയ്ക്കാണ് മത്സരം.