വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് അറുതി; തിക്കോടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ രണ്ട് റോഡുകള്‍ പണി പൂര്‍ത്തിയാക്കി ജനങ്ങളിലേയ്ക്ക്


തിക്കോടി: രണ്ട് പഞ്ചായത്തുകളെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന തിക്കോടിയിലെ ഒന്‍പതാംവാര്‍ഡിലെ രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. ഒന്‍മ്പതാം വാര്‍ഡിലെ ഒരു പ്രദേശത്തെ രണ്ട് റോഡായ വില്ലംങ്കണ്ടി മുക്ക് – ചെമ്പ്രാട്ടില്‍ മുക്ക് റോഡ്, വില്ലംങ്കണ്ടി മുക്ക് – പരത്തിന്റെ വിട റോഡിന്റെ ഉദ്ഘാടനമാണ് നടന്നത്.

40 വര്‍ഷത്തിലേറെയായി വില്ലംങ്കണ്ടി മുക്ക് – ചെമ്പ്രാട്ടില്‍ മുക്ക് വഴി റോഡ് ഇല്ലായിരുന്നു. നാല് ലക്ഷം രൂപ ചിലവഴിച്ചാണ് വില്ലംങ്കണ്ടി മുക്ക് – ചെമ്പ്രാട്ടില്‍ മുക്ക് റോഡ് നിര്‍മ്മിച്ചത്. 8 ലക്ഷമാണ് വില്ലംങ്കണ്ടി മുക്ക് – പരത്തിന്റെ വിട റോഡ് നിര്‍മ്മാണത്തിന്റെ ചിലവ്.

തിക്കോടി പഞ്ചായത്ത് മൂടാടി പഞ്ചായത്ത്, പന്തലായനി ബ്ലോക്ക്, മേലടി ബ്ലോക്ക് എന്നിവിടങ്ങളിലേയ്ക്ക് ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ട് റോഡിന്റേയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വിബിത ബൈജു സ്വാഗതം പറഞ്ഞു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.കെ സത്യന്‍, വികസന സമിതി അംഗങ്ങളായ കെ. രാധാകൃഷ്ണന്‍ , അബൂബക്കര്‍ മഫാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സനീര്‍ , സഹല്‍ പുറക്കാട് എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ അയല്‍ സഭ കണ്‍വീനര്‍ കെ.എം മജീദ് നന്ദിയും പ്രകാശിപ്പിച്ചു.

Summary: Two roads in the ninth ward of Thikodi were inaugurated.