ലോഡ്ജില്‍ പൊലീസ് പരിശോധന; ബംഗളുരുവില്‍ നിന്നും സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ രണ്ട് പേര്‍ കോഴിക്കോട് പിടിയില്‍


കോഴിക്കോട്: ബംഗളുരുവില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ടംഗ സംഘം കോഴിക്കോട് പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂര്‍ സ്വദേശി ഷമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ പൊലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭസംഘം കുടുങ്ങിയത്. ഇരുവര്‍ക്കുമൊപ്പം ഇടപാടുകാരായ ലോഡ്ജില്‍ എത്തിയിരുന്ന മൂന്നുപേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ കടത്തിക്കൊണ്ടുവന്ന ബംഗളുരു സ്വദേശികളായ രണ്ട് സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.