സാമ്പത്തിക ഇടപാടുകളെച്ചൊല്ലി വാക്കുതര്‍ക്കം; ബാലുശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു, മൂന്നുപേര്‍ അറസ്റ്റില്‍
ബാലുശ്ശേരി: കിനാലൂരില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി 10.45ന് കിനാലൂര്‍ ഏഴുകണ്ടിയിലാണ് സംഭവം.
കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബബിജിത്ത്, മനീഷ്, ശരത് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും കിനാലൂര്‍ സ്വദേശികളാണ്.