താമരശ്ശേരിയില്‍ ബാര്‍ബര്‍ഷോപ്പില്‍ യുവാവിന്റെ പരാക്രമം; കത്രിക കൊണ്ടുള്ള ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ ബാര്‍ബര്‍ഷോപ്പില്‍ വെച്ച് രണ്ട് പേര്‍ക്ക് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണില്‍ സ്വദേശികളായ നൗഷാദ് ഷബീര്‍, എന്നിവര്‍ക്കാണ് ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കുത്തേറ്റത്.

Advertisement

നൗഷാദിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് ഷബീറിനും കുത്തേറ്റത്. ഇരുവരുടെയും സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷ കത്രിക കൊണ്ടു ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement
Advertisement