വടകര കരിമ്പനപ്പാലത്ത് ദേശീയ പാതയോരത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ
വടകര: വടകര ദേശീയപാതയില്‍ കാരവാനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പനപ്പാലത്താണ് മൃതദേഹം കണ്ടത്തിയത്. മധ്യവയസ്കരായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ആണെന്നാണ് പോലീസിന്റെ നിഗമനം .
ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിയിട്ട വാഹനം സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്‍വശത്തുമാണ് മരിച്ചു കിടക്കുന്നത്. വടകര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.