അണ്ടര്‍ 17ല്‍ സാക്ക് കല്ലായി, പ്രാദേശിക ടൂര്‍ണമെന്റില്‍ ജ്ഞാനോദയം ചെറിയമങ്ങാട്; എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്നത് രണ്ട് ഫൈനലുകള്‍


Advertisement

കൊയിലാണ്ടി: എ.കെ.ജി ഫുട്‌ബോള്‍ മേളയില്‍ പ്രാദേശിക ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി ജ്ഞാനോദയം ചെറിയ മങ്ങാട്. യു.കെ.ഡി മെമ്മോറിയല്‍ ട്രോഫിയ്ക്കും പി.വി.സത്യനാഥന്‍ മെമ്മോറിയല്‍ റണ്ണേഴ്‌സ് അപ്പിനും വേണ്ടിയുള്ള പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റും കെ.വി.ജയചന്ദ്രന്‍ മെമ്മോറിയല്‍ ട്രോഫിക്കും കെ.ടി.സുരേന്ദ്രന്‍ മെമ്മോറിയല്‍ റണ്ണേഴ്‌സ് അപ്പിനും വേണ്ടിയുള്ള അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റുമാണ് ഇന്നലെ നടന്നത്.

Advertisement

പ്രാദേശിക ടൂര്‍ണമെന്റില്‍ ഹില്‍വാലി കിള്ളവയലാണ് റണ്ണേഴ്‌സ് അപ്പ്. 2-0ത്തിനാണ് ജ്ഞാനോദയം ചെറിയ മങ്ങാട് ഹില്‍വാലി കിള്ളവയലിനെ തകര്‍ത്തത്.

Advertisement

അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ സാക്ക് കല്ലായിയാണ് വിജയകിരീടം ചൂടിയത്. 3-1നാണ് സാക്ക് കല്ലായി എതിരാളികളെ തറപറ്റിച്ചത്. ബെയ്‌സ് കൊയിലാണ്ടിയാണ് റണ്ണേഴ്‌സ് അപ്പ്.

Advertisement

Summary: Two finals were held in the AKG football tournament