തൃശൂര്‍ പൂരത്തിലെ സ്ഥിരം സാന്നിധ്യം കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു
തൃശൂര്‍: തൃശൂര്‍ പൂരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്ന കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചുനാളായി അവശനായിരുന്നു.
2001ല്‍ പാറമേക്കാവ് ദേവസ്വം ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന പാറമേക്കാവിന്റെ 15 ആനകളില്‍ ഒന്ന് ദേവീദാസനാണ്. എന്നാല്‍ തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ അവസരം ലഭിച്ചിരുന്നില്ല.
ശാന്ത സ്വഭാവക്കാരനായിരുന്നു ദേവീദാസന്‍. അതിനാല്‍ തട്ടകക്കാരുടെ പ്രിയങ്കരനായിരുന്നു.