വെയിലേറ്റ് മുഖം കരിവാളിച്ചോ? സണ്‍ ടാന്‍ മാറ്റാം, ഈ പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ
പുറത്ത് പൊരിവെയിലാണിപ്പോള്‍. ഈ വെയിലത്ത് നടക്കുന്നത് സ്‌കിന്നിന് ഏറെ ദോഷം ചെയ്യും. പതിവായി അമിതമായി വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ടാന്‍ വരും. ടാനിങ് ചര്‍മ്മത്തിന്റെ നിറത്തെ മാത്രമല്ല ബാധിക്കുക, സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പാക്കുകള്‍ പരിചയപ്പെടുത്താം:
കറ്റാര്‍ വാഴ ജെല്‍: കറ്റാര്‍വാഴ ജെല്‍ മുഖത്തും ശരീരത്തിലും പുരട്ടുന്നത് സണ്‍ടാന്‍ മാറ്റാന്‍ സഹായിക്കും.
ഓട്‌സും തൈരും: രണ്ട് സ്പൂണ്‍ ഓട്‌സ് പൊടിച്ചതും തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കി മുഖത്ത് പുരട്ടാം.
കടലമാവും റോസ് വാട്ടറും: ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കാനും തിളക്കം കൂട്ടാനും കടലമാവ് നല്ലതാണ്. കടലമാവില്‍ അല്പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി മസാജ് ചെയ്യും. ഇത് ടാന്‍ മാറ്റാന്‍ സഹായിക്കും.
നാരങ്ങാ നീരും തേനും: നാരങ്ങാനീരും തേനും യോജിപ്പിച്ച് മുഖത്തിടുന്നതും ടാന്‍ മാറ്റാന്‍ സഹായിക്കും.