വിവിധ വര്‍ണങ്ങളില്‍ വിസ്മയം തീര്‍ത്ത് കുട്ടികള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള


പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എ.യു.പി സ്‌ക്കൂളില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 18ന് രാവിലെ ആരംഭിച്ച മത്സരപരിപാടികളില്‍ എണ്‍പത്തിയഞ്ച് സ്‌ക്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.ജോന മുഖ്യാതിഥിയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രമോദ്‌ ഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രോഗാം ഓഫീസർ വി.പി നിത, പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ്. കെ.സി മുഹമ്മദ്, ബിജു മാത്യു, കെ.സജീവൻ, പി.എം റിഷാദ്, ടി.കെ ഉണ്ണികൃഷ്ണൻ, എൻ.കെ അസീസ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി മധു സ്വാഗതവും പ്രവർത്തി പരിചയ മേള ഉപജില്ലാ കൺവീനർ ഫാത്തിമ ഷംന നന്ദിയും പറഞ്ഞു.

Description: Perambra Upajila Work Experience Mela