കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു


കൊയിലാണ്ടി: കാര്‍ത്തിക വിളക്ക് സംഗീതോത്സവത്തിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം ഏര്‍പ്പെടുത്തിയ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, ദേവസ്വം അസി.കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായിരുന്നു.

മാനേജര്‍ വി.പി.ഭാസ്‌കരന്‍, കെ.ടി. സദാനന്ദന്‍, ട്രസ്റ്റി അംഗങ്ങളായ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കീഴയില്‍ ബാലന്‍, എം.ബാലകൃഷ്ണന്‍, സി.ഉണ്ണിക്കൃഷ്ണണന്‍, ടി.ശ്രീപുത്രന്‍, പി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Summary: Trikarthika Music Award of Kollam Pisharikav Devaswat presented to Kaitram Damodaran Namboothiri