ഭക്തിപൂർവ്വം സ്നേഹത്തോടെ ആദരവ്; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം പ്രവർത്തിച്ച മേൽശാന്തിക്കും നാഗസ്വര വിദ്വാനും വിജയദശമിദിനത്തിൽ ആദരവ്


കൊയിലാണ്ടി: നീണ്ട നാളുകൾ ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചവർക്ക് ആദരം. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം മേൽശാന്തിയായിരുന്ന എൻ.പി.നാരായണൻ മൂസതിനെയും നാഗസ്വര വിദ്വാൻ അശോകൻ തലക്കുളത്തൂരിനെയും ആണ് പിഷാരികാവ് ഭക്തജനസമിതി ആദരിച്ചത്.

സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻനായർ, എക്സിക്യൂട്ടീവ് ഓഫിസർ ജഗദീഷ് പ്രസാദ് എന്നിവർ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

ശിവദാസൻ പനച്ചിക്കുന്ന്, പത്താലത്ത് ബാലൻനായർ, എ.ശ്രീകുമാരൻ നായർ, പി.കെ.പുരുഷോത്തമൻ ,ടി.ടി.നാരായണൻ,,രാജീവൻമoത്തിൽ, എം.ടി. ഷിനിൽകുമാർ, വിനയൻ കാഞ്ചന, ഭാഗ്യചന്ദ്രൻ ചെമ്പോട്ടിൽ, സുനിൽ എടക്കണ്ടി, കെ.കെ.മുരളീധരൻ, കെ.ദാമോദരൻ പ്രസംഗിച്ചു.