പൊയില്‍ക്കാവ് കാഞ്ഞിലശ്ശേരി റോഡില്‍ മരം ഇലക്ട്രിക് ലൈനില്‍ വീണു; വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു


ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പൊയില്‍ക്കാവ് കാഞ്ഞിലശ്ശേരി റോഡില്‍ കന്‍മനത്താഴയില്‍ സ്വകാര്യ വ്യക്തിയുടെ പടുമരം ഇലക്ട്രിക് ലൈനിന് മുകളില്‍ വീണാണ് ഗതാഗതം തടസപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ചെയിന്‍സോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

മരം ഇലക്ട്രിക് പോസ്റ്റില്‍ വീണതിനാല്‍ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിയോടെയേ വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചത്. മൂന്ന് പോസ്റ്റുകള്‍ ചെരിഞ്ഞനിലയിലാണുള്ളത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.

എ.എസ്.ടി.ഒ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി.ഹേമന്ത്, ഇ.എം.നിധിപ്രസാദ്, അനൂപ് എന്‍.പി, ഷാജു.കെ, ഹോം ഗാര്‍ഡുമാരായ രാജേഷ്.കെ.പി, രാജീവ്.വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.