കിഴക്കന്‍ പേരാമ്പ്രയില്‍ ഓടിട്ട വീടിന് മുകളില്‍ മരം കടപുഴകി വീണു; മേല്‍ക്കൂര തകര്‍ന്നു


കൂത്താളി: കൂത്താളി പഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ്രയില്‍ വീടിന് മുകളില്‍ മരംവീണ് മേല്‍ക്കൂര തകര്‍ന്നു. മക്കുന്നുമ്മല്‍ മീത്തല്‍ രാജിന്റെ ഓടിട്ട വീടിന് മുകളിലാണ് തേക്കുമരം കടപുഴകി വീണത്. ഇന്നലെ വൈകുന്നേരത്തെ ശക്തമായ കാറ്റിലായിരുന്നു സംഭവം.

മരംവീഴുമ്പോള്‍ വീട്ടുകാര്‍ വീടിനകത്തുരണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് അയല്‍വാസികള്‍ അറിയിച്ചു.

പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് മരംമുറിച്ചുമാറ്റിയത്. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ സേനാംഗങ്ങളും, നാട്ടുകാരായ ഇസ്മയില്‍, അലി ഉമ്മര്‍ എന്നിവരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. പെരുവണ്ണാമൂഴി പോലീസും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.