ദേശീയപാതയില്‍ ചേമഞ്ചേരി വന്‍മരം കടപുഴകി വീണു; കൊയിലാണ്ടിയും മരം വീണു: ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം
കൊയിലാണ്ടി: ഇന്നലെ രാത്രിയോടെയുള്ള കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ വന്‍മരം കടപുഴകി വീണത് മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനത്തിന് ഇടയാക്കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി മരംമുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയിലും ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
രാത്രി ഒമ്പതരയോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലും മരം വീണു. ഇതും ഗതാഗത തടസത്തിന് ഇടയാക്കി. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി ഒരു മണിക്കൂറോളം എടുത്തു മരം മുറിച്ചുമാറ്റിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.