ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍; ചര്‍ച്ചുമായി തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല വനിതാവേദി


ചേമഞ്ചേരി: തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല വനിതാവേദിയുടെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ശിഥിലമാകുന്ന കുടുംബങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.

ചേമഞ്ചേരി പഞ്ചായത്ത് 9ആം വാര്‍ഡ് മെമ്പര്‍ ഷബ്ന ഉമ്മാരിയില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി തലശ്ശേരി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയശ്രീ ശ്രീനിവാസന്‍ വിഷയം അവതരിപ്പിച്ചു.

കെ. രഘുമാസ്റ്റര്‍, ഉണ്ണി മാടഞ്ചേരി, ബിനീഷ് പുന്നപ്പുഴ എന്നിവര്‍ സംസാരിച്ചു. സിനി അധ്യക്ഷയായ ചടങ്ങില്‍ സിന്ധു സ്വാഗതവും ജോഷ്‌നി നന്ദിയും പറഞ്ഞു.

Summary: Travancore Sairi Library organized the discussion under the leadership of Vanitavedi.