അയനിക്കാട്, പയ്യോളി മേഖലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ട്രെയിന്‍ തട്ടി മരിച്ചത് 32 പേര്‍; അതീവ ജാഗ്രത വേണമെന്ന സന്ദേശവുമായി ബോധവൽക്കരണ പരിപാടി


പയ്യോളി: ആത്മഹത്യയടക്കം ട്രെയിന്‍ തട്ടി മരണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബോധവത്കരണവുമായി റെയില്‍വേ സംരക്ഷണ സേന. പൊതുജനങ്ങളെയും ജനപ്രതിനിധികളെയും പൊലീസിനെയും വിളിച്ചുചേര്‍ത്താണ് ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ അയനിക്കാട് ബോധവത്കരണം നടത്തിയത്. അപകട മരണങ്ങള്‍ക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു. അയനിക്കാട്, പയ്യോളി മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ട്രെയിന്‍ തട്ടി മരിച്ചത് 32 പേരാണ്.

ഒരാഴ്ചയ്ക്കിടയില്‍ അയനിക്കാട് സ്വദേശികളായ രണ്ടുപേരെയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 31ന് അയനിക്കാട് കമ്പിവളപ്പില്‍ ബാലകൃഷ്ണനും (58), ഏപ്രില്‍ മൂന്നിന് അയനിക്കാട് പാലേരിയില്‍ അജിത് ആര്‍.കൃഷ്ണയും(32) ആണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തെ ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പരിപാടിയില്‍ ആര്‍.പി.എഫ് കോഴിക്കോട് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി അധ്യക്ഷത വഹിച്ചു.

ആര്‍.പി.എഫ് എ.എസ്.ഐ പി.പി.ബിനീഷ്, പയ്യോളി എസ്.ഐ.സുനില്‍കുമാര്‍, കെ.ടി.വിനോദ്, പി.എം.ഹരിദാസ്, മഹിജ എളോടി, എ.പി.റസ്സാഖ്, എ.സി.സുനൈദ്, കെ.ശശിധരന്‍, റഷീദ് പാലേരി, ഇബ്രാഹിം തിക്കോടി, എന്‍.കെ.സത്യന്‍, പി.എം.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ അന്‍വര്‍ കായിരികണ്ടി സ്വാഗതവും കോഴിക്കോട് ആര്‍.പി.എഫ് എസ്.ഐ ഷിനോജ് കുമാര്‍ നന്ദിയും പറഞ്ഞു.


Breaking News: മൂടാടിയിൽ യുവാവും യുവതിയും ട്രെയിനിടിച്ച് മരിച്ച നിലയിൽ: Click Here to Read More….