മദ്റസാധ്യാപകർക്കുള്ള പരിശീലനം; മൂന്നാംഘട്ടത്തിന് കൊയിലാണ്ടിയിൽ സമാപനം
കൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസാധ്യാപകർക്കുള്ള മൂന്നാംഘട്ട ജില്ലാതല പരിശീലനം കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സമാപിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി ട്രെയ്നിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ അധ്യാപകരും ഉത്തരാവാദിത്ത നിർവ്വഹണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒരധ്യാപകൻ എന്നും ഒരു വിദ്യാർത്ഥിയായിരിക്കണമെന്നും അറിവുകൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്ദുൽ നാസർ മദനി, മുഹമ്മദ് സൈഫുല്ല അൽ ഹികമി, ടി.എൻ. ഷക്കീർ സലഫി, സയ്യിദ് വിജ്ദാൻ അൽഹികമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ. അബ്ദുൽ നാസർ സ്വാഗതവും ടി.പി നസീർ നന്ദിയും പറഞ്ഞു.
Summary: Training for madrasa teachers; The third phase is concluded at Koyilandy