റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് പരിശീലനം; അസാപ് സമ്മര്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം


Advertisement

കോഴിക്കോട്: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള സംഘടിപ്പിക്കുന്ന അഞ്ചുദിന സമ്മര്‍ ക്വസ്റ്റ് 2.0 യിലേക്ക് രജിസ്റ്റര്‍ ചെയ്യാം. സാങ്കേതിക അറിവ് വര്‍ദ്ധിപ്പിച്ച്, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി, ഓണ്‍ലൈന്‍ സുരക്ഷ, സോഷ്യല്‍ മീഡിയ യൂസേജ് മാനദണ്ഡങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം നല്‍കും.

Advertisement

വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനങ്ങള്‍, ഹാന്‍ഡ്സ്-ഓണ്‍ സെഷന്‍സ്, രസകരമായ ടെക് ചലഞ്ചുകള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലുമുള്ള അസാപ് സെന്ററുകളില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മര്‍ ക്വസ്റ്റ് 2.0 ല്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://tiny.cc/summerquest എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ 9495999623, 9495999709 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Advertisement
Advertisement