മുചുകുന്ന്-തിക്കോടി റോഡിൽ പുറക്കാട് ടൗണിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ; വിശദ വിവരങ്ങൾ അറിയാം
കൊയിലാണ്ടി: ആനക്കുളം–മുചുകുന്ന്-അകലാപ്പുഴ-പുറക്കാട്-തിക്കോടി ബീച്ച് റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. പുറക്കാട് ടൗൺ ഭാഗത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ പൂർണ്ണമായി നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
റോഡിൽ കൾവെർട്ടുകളുടെ പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ന് ആരംഭിക്കുന്ന നിയന്ത്രണം പ്രവൃത്തി അവസാനിക്കുന്നത് വരെ ഉണ്ടാവും. ഇതുവഴി വാഹനങ്ങൾ കടത്തി വിടില്ല.
തിക്കോടി ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് പരപ്പുരക്കല്‍ മുക്ക് തിരിഞ്ഞ് പരപ്പുരക്കല്‍ മുക്ക് -കണ്ണമ്പത്ത് റോഡ് വഴി മുചുകുന്നിലേക്ക് പോകാവുന്നതാണ്.