നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ശക്തമായ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ എവിടെ ആളെ ഇറക്കണം? പാര്‍ക്കിങ് എവിടെ? അറിയാം വിശദമായി


കൊയിലാണ്ടി: നവകേരള സദസ്സ് നടക്കുന്ന നവംബര്‍ 25ന് ജനത്തിരക്ക് കണക്കിലെടുത്ത് കൊയിലാണ്ടിയില്‍ ശക്തമായ ഗതാഗത നിയന്ത്രണം. പരിപാടിയിലേക്ക് ആളെ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ മൂടാടി, പയ്യോളി നിന്നും വരുന്ന വാഹനങ്ങള്‍ കേരള ബാങ്കിന് അടുത്തും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിന് മുന്‍വശത്തും നടേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുന്‍പായും ആളുകളെയിറക്കണം. ഈ വാഹനങ്ങള്‍ കോമത്തുകര ബൈപ്പാസിന്റെ പണി നടന്നുകൊണ്ടിരിക്കുന്നിടത്ത് പാര്‍ക്ക് ചെയ്യണം.

കാറുകളുള്‍പ്പെടെയുള്ള ചെറിയ നാലു ചക്രവാഹനങ്ങള്‍ കൊയിലാണ്ടി ഓവര്‍ബ്രിഡ്ജില്‍ നിന്നും മുത്താമ്പി റോഡിലേക്കിറങ്ങുന്നിടത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങള്‍ കൊയിലാണ്ടി ലോറി സ്റ്റാന്റിലും കൊയിലാണ്ടി ആശുപത്രിയുടെ പഴയകെട്ടിടം പൊളിച്ച സ്ഥലത്തും കേരള ബാങ്കിന്റെ മുന്‍വശത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് (പഴയ ബോയ്‌സ് സ്‌കൂള്‍) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.