ടി.പി. ദാമോദരന്‍ നായര്‍ സ്മാരക കീര്‍ത്തിമുദ്ര നാടക പ്രവര്‍ത്തകനായ ഉമേഷ് കൊല്ലത്തിന്


Advertisement

കൊല്ലം: ടി.പി. ദാമോദരന്‍ നായര്‍ സ്മാരക കീര്‍ത്തിമുദ്രയ്ക്ക് അര്‍ഹയായി നാടക പ്രവര്‍ത്തകനായ ഉമേഷ് കൊല്ലം. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിത്വമാണ് ടി.പി. ദാമോദരന്‍.

Advertisement

കലാസാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കാണ് ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്. കെ.ടി.രാധാകൃഷ്ണന്‍, ബാലന്‍ കുനിയില്‍, കെ.പി ഉണ്ണിഗോപാലന്‍, കലാലയം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നും ജേതാവിനെ തെരഞ്ഞെടുത്തത്.

Advertisement

ജൂലൈ 20 ന് നടക്കുന്ന ടി.പി. ദാമോദരന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം നല്‍കും.

Advertisement