കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ കടുവ; ദൃശ്യങ്ങൾ കാണാം


കൂരാച്ചുണ്ട്: കക്കയം ഡാമിൽ കടുവ നീന്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി വിനോദ സഞ്ചാരികൾ. ഡാമിൽ ബോട്ടുയാത്ര നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളത്തിൽ കടുവ നീന്തുന്നത് സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെട്ടത് പിന്നീട് കടുവ അടുത്തുള്ള കാടിലേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

 

കക്കയത്ത് കടുവ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടെങ്കിലും സഞ്ചാരികൾ കാണുന്നത് ആദ്യമായാണ്. മുൻപ് ഡാമിൽ പുലി നീന്തുന്ന ദൃശ്യങ്ങൾ സഞ്ചാരികൾക്ക് സഞ്ചാരികൾ പകർത്തിയിരുന്നു. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കക്കയം. കടുവ സാന്നിധ്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ആശങ്ക ഉയർത്തുന്നു.

Summary; Tourists captured the footage of a tiger swimming in Kakkayam Dam on camera.