അരിക്കുളത്ത് വിഷം കഴിച്ച് ദമ്പതികൾ, ചാരിറ്റിയുടെ പേരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (03/07/2023)
അരിക്കുളം നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു
അരിക്കുളം: നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു. പാറയ്ക്കല്‍ മീത്തല്‍ ബാലന്‍, ഭാര്യ ഗീത എന്നിവരാണ് വിഷം കഴിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബാലന്റെ ജീവന്‍ രക്ഷിക്കാനായില്ല. അറുപത്തിരണ്ട് വയസായിരുന്നു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ ലക്ഷ്യംകാണുന്നു; ശസ്ത്രക്രിയ്ക്കും പ്രസവചികിത്സയ്ക്കും തിരക്കേറുന്നു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവസശുശ്രൂഷകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്നു. ഗൈനക്കോളജി, പീഡിയാട്രിക്, അനസ്‌തേഷ്യ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചതോടെ സിസേറിയന് അടക്കം കൂടുതല്‍ ആളുകള്‍ ഇവിടെ തുടരുന്നുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
നിടുമ്പൊയിലില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത്; വിഷത്തിനൊപ്പം ഉറക്കഗുളികയും കഴിച്ചു, ബാലന്റെ സംസ്‌കാരം നാളെ
അരിക്കുളം: നിടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച ശേഷം ഉറക്കഗുളികളും ഇരുവരും കഴിച്ചിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
കൊയിലാണ്ടിയില്‍ ചാരിറ്റിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് വീണ്ടും; വയനാട് സ്വദേശിയായ വൃക്കരോഗിയുടെ പേരില്‍ പണം പിരിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി
കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം പിരിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി. വയനാട് സ്വദേശിയും വൃക്കരോഗിയുമായ യുവാവിന്റെ ചികിത്സാ സഹായത്തിന് എന്ന പേരിലാണ് മൂന്നംഗ സംഘം ജനങ്ങളില്‍ നിന്ന് പണം പിരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കാളകണ്ടം കേളോത്ത് അഭിരാമി അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക