ധനകോടി ചിട്ടി: പൊലീസ് രജിസ്റ്റര്‍ ചെയ്ത് ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ്, ആയിരത്തിൽപ്പരം ഒഴിവുകളുമായി കൊയിലാണ്ടിയിൽ സൗജന്യ തൊഴിൽമേള; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (15/06/2023)


ധനകോടി ചിട്ടി: വഞ്ചിക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്; കൊയിലാണ്ടി പൊലീസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത് ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ്

കൊയിലാണ്ടി: ധനകോടി ചിറ്റ്‌സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മാത്രം നാല് പരാതികളാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പൊലീസിന് ലഭിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

ചെങ്ങോട്ടുകാവ് ബസ്‌റ്റോപ്പില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബസ്‌റ്റോപ്പില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി വെളുത്തേടത്ത് പുരുഷോത്തമനാണ് മരണപ്പെട്ടത്. എഴുപത്തിനാല് വയസായിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു; മരണപ്പെട്ടത് ചേലിയ സ്വദേശിനി വിഷ്ണുപ്രിയ

ബാലുശ്ശേരി: കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് പിന്നാലെ ഭാര്യ ചേലിയ സ്വദേശിനി വിഷ്ണുപ്രിയയും (26) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഇവർ സഞ്ചരിച്ച ബെെക്കിൽ ടിപ്പറിടിച്ചായിരുന്നു അപകടം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട, ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള കൊയിലാണ്ടിയിൽ

കൊയിലാണ്ടി; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള 17ന് കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. പി സുധ, വാർഡ് കൗൺസിലർ ലളിത.എ, ജില്ല എംപ്ലോയ്മെന്റ് ഓഫീസർ പി. രാജീവൻ എന്നിവർ ആശംസകൾ അറിയിക്കും.

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ, വൃക്കരോ​ഗം ബാധിച്ച കൊല്ലത്തെ ശാദുലിക്കായ് കെെകോർത്ത് നാട്; കലക്ഷൻ ഡേയിൽ നമുക്കും പങ്കാളികളാകാം

കൊയിലാണ്ടി: പിഞ്ചോമനകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇനിയും ഏറെ നാൾ കഴിയെണമെന്ന ആ​ഗ്രഹമാണ് കൊല്ലം സ്വദേശി ശാദുലിയുടെ മനസ് നിറയെ. എന്നാൽ അപ്രതീക്ഷിത അതിഥിയായി ജീവിതത്തിലേക്ക് വൃക്ക രോ​ഗം കടന്നുവന്നതോടെ പ്രതീക്ഷകളെല്ലാം താളംതെറ്റി. വൃക്ക മാറ്റിവെച്ചാൽ കൊല്ലത്തെ പുതിയ വേലിക്കകത്ത് ശാദുലിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക