മൂടാടി, അരിക്കുളം, കൊയിലാണ്ടി, പൂക്കാട് സെക്ഷനിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം കൊയിലാണ്ടി, പൂക്കാട് സെക്ഷനിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
മുടാടി സെക്ഷന്‍: ഹില്‍ബസാര്‍ ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍, അട്ടവയല്‍ പരിസരങ്ങളില്‍ നാളെ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയാണ് വൈദ്യുതി തടസപ്പെടുക. എല്‍.ടി. ടച്ചിങ് ക്ലിയറന്‍സ് വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
കൊല്ലം ബീച്ച്, പാറപ്പള്ളി, പാറപ്പള്ളി ഓര്‍ഫനേജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ചര മുതല്‍ എച്ച്.ടി ഇന്റര്‍ലിങ്കിങ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി വിതരണം തടസപ്പെടും.
അരിക്കുളം സെക്ഷന്‍:
മഠത്തില്‍ താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ വൈകുന്നേരം മൂന്നുമണിവരെ വൈദ്യുതി മുടങ്ങും.
പൂക്കാട് സെക്ഷന്‍:
വള്ളില്‍ക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ വൈദ്യുതി മുടങ്ങും.
ചേമഞ്ചേരി കുട്ടന്‍കണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി എട്ടര മുതല്‍ അഞ്ചര വരെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി സെക്ഷന്‍:
മഞ്ഞിലാട് കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ എല്‍.ടി ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 11 മണിവരെ വൈദ്യുതി മുടങ്ങും.
പറയച്ചാല്‍ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ പതിനൊന്ന് മണി മുതല്‍ മൂന്നുമണിവരെ വൈദ്യുതി മുടങ്ങും.
കായല്‍റോഡ് കോമത്തുകര ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ മൂന്നുമണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.