വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി പത്തുമാസം നീണ്ടു നിൽക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം; ചതുപ്പ് നിലത്തിൽ ആയിരത്തിൽ പരം വിത്തുരുളകൾ എറിഞ്ഞ് പൊയിൽക്കാവിലെ വിദ്യാർത്ഥികൾ; അറിയാം, വായിക്കാം കൊയിലാണ്ടിയിലെ വിശേഷങ്ങൾ
വിദ്യാർഥികൾക്കുള്ള പ്രതിഭാപോഷണ പരിപാടിയായ പ്രോജ്ജ്വലത്തിന്റെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ പ്രോജ്ജ്വല ത്തിന്റെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി.പ്രോജ്ജ്വലം 2.0 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരനും അധ്യാപകനും ആയ ശശി കോട്ടിൽ മുഖ്യാതിഥിയായി. നിർവ്വഹണ ഉദ്യോഗസ്ഥൻ വി അരവിന്ദൻ, റിപ്പോർട്ട് അവതരിപ്പിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി.വത്സൻ പല്ലവി സ്വാഗതവും ഗീത മുല്ലോളി നന്ദിയും പ്രകടിപ്പിച്ചു.
ഗ്രാമപഞ്ചയത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള പ്രതിഭാപോഷണ പരിപാടിയാണ് പ്രോജ്ജ്വലം.
കൊയിലാണ്ടിയിലെ സ്കൂൾ കുട്ടികൾക്കായി കുട വിതരണം നടത്തി അലയൻസ് ക്ലബ് ഇന്റർനാഷണൽ
കൊയിലാണ്ടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി സ്കൂൾ കുട്ടികൾക്കായി കുട വിതരണം ചെയ്തു. ഗവ: മാപ്പിള സ്ക്കൂളിൽ നടന്ന ചടങ്ങിൽഅലയൻസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ബാലൻ അമ്പാടി കുട വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് പ്രകാശൻ പി.വി കുട ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് എ.അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദ് അലി സ്വാഗതം പറഞ്ഞു കെ.സുരേഷ് ബാബു, എ.വി.ശശി, , അലി അരങ്ങാടത്ത് , അബ്ദുൾ റദ, പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു .
കർക്കിടകവാവ് ബലിതർപ്പണം നടത്തി
കടലൂർ: ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കവരംകുനി രാജീവൻ ശാന്തിയുടെ നേതൃത്വത്തിൽ അമ്പലത്തിന്റെ പടിഞ്ഞാറുവശം കടൽതീരത്ത് കർക്കിടകവാവ് ബലിതർപ്പണം നടത്തി.