കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ മുലയൂട്ടൽ കേന്ദ്രം; പുത്തൻ ജേഴ്‌സിയിൽ ഇനി ജിവിഎച്ച്എസ്എസ് ഫുട്ബോൾ ടീം കളിക്കും അറിയാം വായിക്കാം കൊയിലാണ്ടിയിലെ ഇന്നത്തെ വിശേഷങ്ങൾ
അറിയാം, വായിക്കാം കൊയിലാണ്ടിയിലെ ഇന്നത്തെ വിശേഷങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച മുലയൂട്ടൽ കേന്ദ്രം ബഹുമാന്യയായ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സമർപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്പേഴ്സൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില, ഇ.കെ അജിത് (പൊതു മരാമത്ത് സ്റ്റാൻഡിംഗ് ചെയർമാൻ),
ടി. ടി. ഇസ്മായിൽ (മുൻ പി എസ് സി മെമ്പർ), വി. പി. ഇബ്രാഹിം കുട്ടി, വൈശാഖ് (നഗരസഭ കൗൺസിലർമാർ)
പവിത്രൻ കൊയിലാണ്ടി, റാഫി കൊയിലാണ്ടി, ശിവൻ പിലാക്കണ്ടി (ജോയിന്റ് സെക്രട്ടറി കുവൈറ്റ് ചാപ്റ്റർ), റിയാസ് മൂടാടി (ട്രഷറർ കുവൈറ്റ് ചാപ്റ്റർ), ബാലൻ അമ്പാടി, റഷീദ് മൂടാടി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോക്ടർ രമ്യ ബോധവൽക്കരണം നടത്തി. എ അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം സ്വാഗതവും ഡോക്ടർ പ്രമോദ് (സൂപ്രണ്ട് ഇൻ ചാർജ്) നന്ദിയും രേഖപ്പെടുത്തി.
പുത്തൻ ജേഴ്‌സിയിൽ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഫുട്ബോൾ ടീം
കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരങ്ങൾ ഇനി പുതിയ ജേഴ്‌സി. കൊയിലാണ്ടി യിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഫോക്കസ് അക്കാദാമി, സ്പീഡ് സ്പോർട്സുമാണ്, പുതിയ ജേഴ്‌സി നൽകിയത്.
ചടങ്ങിൽ എഛ്.എം. നിഷ ജേഴ്‌സി ഏറ്റുവാങ്ങി മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ മുഖ്യാതിഥിയായിരുന്നു.. കെ.പ്രദീപൻ, സുരേഷ് മാസ്റ്റർ, .നവാസ്, ശ്രീജിത്ത്, ഹരീഷ്, ശ്രീലാൽ പെരുവട്ടൂർ, ജയരാജ് പണിക്കർ ,സുധീർ കൊ രയ ങ്ങാട്, ,എഫ്.എം.നസീർ, റെജീന ടീച്ചർ, നവീന തുടങ്ങിയവർസംബന്ധിച്ചു.
പ്രഭാത് എൻഡോവ്മെൻ്റ് മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു
കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റ് കൊയിലാണ്ടി ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാഘാടനവും എൻഡോവ്മെൽറ് സമർപ്പണവും, സ്കൂൾ ലൈബ്രററിയിലേക്കുള്ള ഗ്രന്ഥങ്ങളുടെ സമർപ്പണവും നിർവ്വഹിച്ചു.
പുരസ്കാരം സ്കൂൾ പ്രിൻസിപ്പൽ ഇ.കെ.ഷൈനി ഏറ്റുവാങ്ങി. പി.ടി.എ.പ്രസിഡൻ്റ് എ.അസീസ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ.അജിത്, പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.ബീന, റെഡ് കർട്ടൻ പ്രസിഡൻറ് വി.കെ.രവി, രാഗം മുഹമ്മദലി എന്നിവർ സംസാരിച്ചു.
എടവനക്കുളങ്ങര ക്ഷേത്രത്തിൽ പാട്ടുപുര നവീകരണം
അരിക്കുളം: എടവനക്കുളങ്ങര വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൻ്റെ പാട്ടുപുര നവീകരിക്കുന്നു. 50 വർഷം പഴക്കമുള്ള പാട്ടുപുരയാണ് നവീകരിക്കുന്നത്. 15 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത് .ഫണ്ട് സമർപണത്തിൻ്റെ ഉദ്ഘാടനം ജൂലായ് 31 ന് വൈകീട്ട് അഞ്ച് മണിക്ക് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ലോഹ്യ നിർവഹിക്കും.
ക്ഷേത്രത്തിലെ ഭക്തിഗാന ആൽബം യു.കെ.രാഘവൻ പ്രകാശനം ചെയ്യുന്നു. ഗായകരായ ചെങ്ങന്നൂർ ശ്രീകുമാർ , സതീശൻ നമ്പൂതിരി എന്നിവരാണ് ഗാനം ആലപിച്ചത് . ക്ഷേത്രത്തിൽ കർക്കിടക മാസ പൂജ, ഗണപതി ഹോമം, ഭഗവതിസേവ ഉൾപ്പെടെ നിത്യേന ഉണ്ടാവും. രാമായണ പാരായണം ശ്രീനീഷ് വാവോളിയാണ് നടത്തുന്നത്.
വാൻഗോഗ് അനുസ്മരണവും ദിലീപ് കീഴൂരിന് സ്വീകരണവും
നടുവണ്ണൂർ:നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവിൽ ചന്തത്തിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗ് അനുസ്മരണവും എഴുത്തഛൻ മലയാള സാഹിത്യ പുരസ്കാര ജേതാവ് ദിലീപ് കീഴൂരിന് സ്വീകരണവും നൽകി.
“സ്റ്റാറിനൈറ്റ്സ് ” എന്ന പേരിട്ട പരിപാടി പ്രശസ്ത ചിത്രകാരൻ സായി പ്രസാദ് ചിത്രകൂടം ഉദ്ഘാടനം ചെയ്തു പരിപാടിയുടെ ഭാഗമായി നടന്ന “സൂര്യകാന്തിപ്പൂക്കൾ “ചിത്ര പ്രദർശനത്തിൽ വാൻഗോഗിന്റെ മാസ്റ്റർപീസ് ചിത്രങ്ങളായ ഉരുളക്കിഴങ്ങ് തിന്നുന്നവർ, നൈറ്റ്കഫേ, ഷൂസ്സുകൾ, സ്റ്റാറിനൈറ്റ്സ്, സൂര്യകാന്തിപൂക്കൾ, വിതക്കുന്നവൻ തുടങ്ങി നിരവധി ചിത്രങ്ങളും മഴവിൽ ചന്തം കൂട്ടുകാർ വരച്ച വാൻഗോഗ് പോർട്രെയിറ്റുകൾ തുടങ്ങിയവ ശ്രദ്ദേയമായി.
ഹെഡ് മാസ്റ്റർ മോഹനൻ പാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ഡെപ്യൂട്ടി. എച്ച്.എം റീനാകുമാരി ഉപ ഹാര സമർപ്പണം നടത്തി സ്റ്റാഫ് സെക്രട്ടറി സാജിത് വി.സി., ദിലീപ് കീഴൂർ, സുരേഷ് ബാബു എ.കെ,മോമി രാജീവ്, എന്നിവർ സംസാരിച്ചു മഴവിൽ കോഡിനേറ്റർ രാജീവൻ കെ.സി സ്വാഗതവും രഷിത്ത് ലാൽ കീഴരിയൂർ നന്ദിയും പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്നകൊയിലാണ്ടി നഗരസഭ ക്യഷി ഓഫീസർ ശുഭശ്രീക്ക് കൃഷി ശ്രീകാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
‘വർഷങ്ങളായി തരിശായി കിടന്ന കുറുവങ്ങാട് പാടശേഖരത്തിൽ കൈപ്പാട് കൃഷിയിറക്കാൻ നേതൃത്വം നൽകി
നഗരസഭയിലെ കക്കുളം പാടശേഖരമുൾപെടെയുള്ള കൃഷിയിടങ്ങളിൽ നെൽ, വാഴ പച്ചക്കറി കൃഷിക്ക് ആവശ്യ മായ പിൻതുണയും നിർദ്ദേശവും നൽകി
നഗരസഭ കാർഷിക വിപണന കേന്ദ്രം യാഥാർത്ഥ്യമാക്കി കർഷകർക്ക് താങ്ങും തണലുമായി ഒരു ജനകീയ ഓഫീസറാണ് ശുഭശ്രീ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ കൃഷിശ്രീ പ്രസിഡൻറ് പ്രമോദ് രാരോത്ത് സ്വാഗതം പറഞ്ഞു സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ ഉപഹാരം നൽകി ഷിജു മാസ്റ്റർ, ഹരീഷ് പ്രഭാത് തുടങ്ങിയവർ സംബനധിച്ചു ,നന്ദി പ്രകാശിപ്പിച്ച് കൊണ്ട് കൃഷി ഓഫീസർ ശുഭശ്രീ സംസാരിച്ചു.
നടുവത്തൂർ സൗത്ത് എൽ.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രശസ്ത കവിയും അധ്യാപകനുമായ മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ .ടി.എം സുരേഷ് സ്കൂൾ കുട്ടികൾക്ക് സ്റ്റീൽ ഗ്ലാസ് സമർപ്പണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.കെ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ഉണ്ണികൃഷ്ണൻ .ശ്രീ.ഒ.കെ കുമാരൻ, മനോജ്.ആർ.കെ ,ഇവിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രധാനാധ്യാപിക പി.ദിവ്യ സ്വാഗതവും വിദ്യാരംഗം കൺവീനർ അമൃത നന്ദിയും പറഞ്ഞു.