പൊള്ളുന്ന ചൂടില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാം; വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ


പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന സമയമാണ് വേനല്‍ക്കാലം. ചൂടും സൂര്യപ്രകാശവും അന്തരീക്ഷത്തിലെ പൊടിയുമെല്ലാം ചര്‍മ്മത്തെ നശിപ്പിക്കും. ഈ സമയത്ത് ചര്‍മ്മത്തെ സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വേനല്‍ക്കാലത്ത് ചര്‍മ്മം കൂടുതല്‍ വരണ്ട് പോകാതിരിക്കാന്‍ മോയ്‌സ്ചറൈസേഷന്‍ ആവശ്യമാണ്. ഏത് സീസണിലായാലും, നമ്മുടെ ശരീരത്തിന് തീര്‍ച്ചയായും ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം ലഭിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. നിങ്ങളുടെ ചര്‍മ്മത്തെ നന്നായി പരിചരിക്കാന്‍ ജലാംശം നല്‍കുന്നതും ജലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ബോഡി മോയ്‌സ്ചറൈസറുകള്‍ അല്ലെങ്കില്‍ ലോഷനുകള്‍ ഉപയോഗിക്കുക.

ചര്‍മ്മം കരുവാളിക്കുന്നത് തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങൡലൊന്നാണ് സണ്‍സ്‌ക്രീന്‍. സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍, നേര്‍ത്ത വരകള്‍, അകാല വാര്‍ധക്യം എന്നിവയ്ക്ക് കാരണമാകും. ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് യുവത്വത്തിന്റെ തിളക്കം നിലനിര്‍ത്താനും അകാല വാര്‍ധക്യം തടയാനും സഹായിക്കും.

വേനല്‍ കാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന് ഉന്മേഷം നല്‍കുകയും നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ജലാംശം നല്‍കുന്ന ചേരുവകള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. സോപ്പിന് പകരം ബോഡി വാഷ് തിരഞ്ഞെടുക്കുക. അതും ചര്‍മ്മത്തിന് കൂടുതല്‍ ഈര്‍പ്പം പകരുന്നത് ഉപയോഗിക്കാം.

മുഖത്തെ ചര്‍മ്മം പോലെ, നമ്മുടെ ശരീര ചര്‍മ്മത്തിനും എക്‌സ്‌ഫോളിയേഷന്‍ ആവശ്യമാണ്. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുക മാത്രമല്ല, ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും വിയര്‍പ്പ്, അമിത എണ്ണമയം എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ വേനല്‍ക്കാല ശരീര സംരക്ഷണ ദിനചര്യയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് എക്സ്ഫോളിയേറ്ററുകള്‍. നിങ്ങളുടെ ചര്‍മ്മത്തിന് ശാന്തമായ ഫലങ്ങള്‍ നല്‍കുന്ന കാപ്പി, പുതിന എന്നിവ പോലുള്ള ചര്‍മ്മത്തിന് ആശ്വാസം പകരുന്നതും വിഷാംശം ഇല്ലാതാക്കുന്നതുമായ ചേരുവകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.