കരളിന്റെ ആരോഗ്യം നിലനിര്‍ത്താം; ഈ ആഹാര സാധനങ്ങളോട് നോ പറയൂ


Advertisement

കരളിന്റെ ആരോഗ്യം മനുഷ്യരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഫാറ്റിലിവര്‍ രോഗബാധിതര്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. കളരിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളെ നമ്മുടെ ആഹാരക്രമത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം.

Advertisement

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍:

ഫ്രൈസ്, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിന് വീക്കമുണ്ടാകാനും കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകുകയും രോഗം വഷളാക്കുകയും ചെയ്യുന്നു. വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം ഗ്രില്‍ ചെയ്തതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.

Advertisement

കൊഴുപ്പ് കൂടിയ പാല്‍ ഉല്പന്നങ്ങള്‍:

ചീസ്, പാല്‍, വെണ്ണ, എന്നിവയില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്ന പൂരിത കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്ട്സ് അല്ലെങ്കില്‍ ബദാം പാല്‍ പോലുളള കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.

ഷുഗര്‍ അടങ്ങിയ പാനീയങ്ങള്‍:

എനര്‍ജി ഡ്രിങ്കുകള്‍, സോഡകള്‍, മധുരമുളള ജ്യൂസുകള്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അത് കരളിനെ അമിത സമ്മര്‍ദ്ദത്തിലാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും കാരണമാകുകയും ചെയ്യുന്നു. വെള്ളം, ഹെര്‍ബല്‍ ടീ എന്നിവയൊക്കെ പകരമായി ഉപയോഗിക്കാം.

Advertisement

റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍:

വൈറ്റ് ബ്രഡ്, പാസ്ത, ബേക്ക് ചെയ്ത സാധനങ്ങള്‍, എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും. ബ്രൗണ്‍ റൈസ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളും ഗോതമ്പ് ഉത്പന്നങ്ങളും പകരമായി കഴിക്കാവുന്നതാണ്.

സംസ്‌കരിച്ച മാംസം:

ബേക്കണ്‍, സോസേജുകള്‍, കോള്‍ഡ് കട്ട്സ് എന്നവയില്‍ പൂരിത കൊഴുപ്പുകളും പ്രിസര്‍വേറ്റീവുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരള്‍വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പകരമായി മത്സ്യം, ടോഫു, അല്ലെങ്കില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ പോലുള്ള ലീന്‍ പ്രോട്ടീനുകള്‍ ഉപയോഗിക്കാവുന്നതാണ്.