ഈ വർഷത്തെ ടി.എം കുഞ്ഞിരാമൻ നായർ എൻഡോവ്‌മെന്റ്‌ മൂടാടി വീരവഞ്ചേരി എൽ.പി സ്‌ക്കൂളിന്‌


മൂടാടി: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ടി.എം കുഞ്ഞിരാമൻ നായർ പ്രഭാത് എൻഡോവ്‌മെന്റ്‌ മൂടാടി വീരവഞ്ചേരി എൽ.പി സ്കൂളിന്. സ്‌ക്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അഡ്വ പി.ഗവാസ് എൻഡോവ്മെൻ്റ് കൈമാറി.

സ്റ്റാഫ് സെക്രട്ടറി സുജാത ടി.കെ, സ്കൂൾ ലീഡർ മുഹമ്മദ് ഹാദി എന്നിവർ ചേർന്ന് കൈമാറി ഏറ്റുവാങ്ങി. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവും അടങ്ങുന്നതാണ് എൻഡോവ്മെൻ്റ്. തുടര്‍ന്ന്‌ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി.

ഇ.കെ അജിത് അദ്ധ്യക്ഷനായിരുന്നു. എസ് സുനിൽ മോഹൻ, എൻ ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി സുജാത ടീച്ചർ, വിശ്വൻ എം.കെ എന്നിവർ സംസാരിച്ചു.

Description:TM Kunhiraman Nair Endowment to Moodadi Veeravanchery LP School