45ഓളം അധ്യാപകര്‍ മുറിയിലിരിക്കെ പെട്ടെന്ന് സ്‌ഫോടന ശബ്ദം, ഭയന്നോടി അധ്യാപകര്‍; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ടൈല്‍ പൊട്ടിത്തെറിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍


Advertisement

കൊയിലാണ്ടി: അധ്യാപക സംഗമത്തിന്റെ ഭാഗമായി ചെറിയൊരു നൃത്ത പരിപാടി നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടന ശബ്ദം ഏവരേയും ഭീതിയിലാഴ്ത്തി. ശബ്ദകേട്ടതോടെ അധ്യാപകര്‍ ഭയന്ന് പുറത്തേക്കോടി. അല്പസമയത്തിനുശേഷമാണ് പൊട്ടിയത് ക്ലാസ് മുറിയിലെ ടൈല്‍ ആണെന്ന് മനസിലായത്.

Advertisement

45ഓളം പേരാണ് സംഭവ സമയത്ത് മുറിയില്‍ ഉണ്ടായത്. രാവിലെ ആരംഭിച്ച പരിപാടി ഏറെ രസകരമായാണ് കടന്നുപോയത്. ഉച്ചയോടെയാണ് ആ രസം കെടുത്തിക്കൊണ്ട് സ്‌ഫോടന ശബ്ദം ഉയര്‍ന്നത്.

Advertisement

സംഭവത്തിന് പിന്നാലെ കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നഗരസഭയുടെ എഞ്ചിനിയര്‍ ശിവപ്രസാദും സ്ഥലത്തെത്തി. ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥലം പരിശോധിച്ചശേഷം ശിവപ്രസാദ് പറഞ്ഞു. ചൂട് കൂടിയതുകാരണം സംഭവിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.

Advertisement